കെ.എം.മാണി സ്മരണാഞ്‌ജലി

Friday 10 October 2025 1:53 AM IST

തിരുവനന്തപുരം:കേരളാ കോൺഗ്രസ്‌ (എം) നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കെ.എം. മാണി സ്മരണാഞ്‌ജലി സംഘടിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ വികാസ പരിണാമങ്ങളിൽ നിർണായക പങ്ക് വഹിച്ച കെ.എം.മാണിക്ക് തലസ്ഥാനത്ത് സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.സതീഷ് മേച്ചേരിയുടെ അദ്ധ്യക്ഷതയിൽ എ.നൗഷാദ്,രാധാകൃഷ്ണൻനായർ,ഫാ.ടി.പ്രഭാകർ,കെ.ഷോഫി,കെ.എസ്.പ്രമോദ്,ഭുവനചന്ദ്രൻ നായർ,ഷീന മധു,രവീന്ദ്രൻ നായർ, മോഹനൻ,പ്രമോദ് വൈഗ,മുഷ്‌രിഫ്,അനീഷ്,അസീർ തുടങ്ങിയവർ പങ്കെടുത്തു.