കാർഷിക കർമ്മസേന പച്ചക്കറി വിളവെടുപ്പ്‌

Thursday 09 October 2025 8:45 PM IST

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ കാർഷിക കർമ്മസേന തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. കാഞ്ഞങ്ങാട് സൗത്തിലെ കെ.വി.ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിൽ കാഞ്ഞങ്ങാട് നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടെയാണു കൃഷി ആരംഭിച്ചത്.വിളവെടുപ്പ് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അദ്ധ്യക്ഷ കെ.ലത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.പ്രഭാവതി, കെ.വി.സരസ്വതി, കെ.അനീശൻ, കൗൺസിലർമാരായ ടി.ബാലകൃഷ്ണൻ, പള്ളിക്കൈ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാർഷിക കർമ്മസേന സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ സ്വാഗതവും കൃഷിഭവൻ ഫീൽഡ് ഓഫീസർ എസ്.രമേഷ്‌കുമാർ നന്ദിയും പറഞ്ഞു.