ശ്രുതം പ്രഭാഷണ പരമ്പര നാളെ മുതൽ
പയ്യന്നൂർ : പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന രണ്ടാമത് ശ്രുതം പ്രഭാഷണ പരമ്പര നാളെ 11 മുതൽ 19 വരെ വൈകീട്ട് 7 ന് പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ 7ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ കണ്ണൂർ എ.ഡി.എം. കല ഭാസ്കർ, അഡ്വ.പി.സന്തോഷ്, ഡോ.വി.എം.സന്തോഷ്, സി.എം.വിനയചന്ദ്രൻ എന്നിവർ അതിഥികളായി എത്തും. തുടർന്ന് വി.എം.ശ്രീകാന്ത്, 12 ന് ഡോ.രാജു നാരായണ സ്വാമി , തുടർന്നുള്ള ദിവസങ്ങളിൽ സി.ആർ.പി.എഫ്. റിട്ട.ഡി.ഐ.ജി, കെ.വി.വേണുഗോപാൽ, ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി, നിയമജ്ഞൻ ബൈജുനാഥ് കക്കാടത്ത്, മുൻ കേന്ദ്രമന്ത്രി അൽഫോൻസ കണ്ണന്താനം, റിട്ട.ഡി.ജി.പി, ഋഷിരാജ് സിങ്ങ്, കേണൽ ആർ.ജി.നായർ, പൊലീസ് ഐ ജി എസ്.ശ്രീജിത്ത് , മേജർ ജനറൽ ഡോ.പി.വി.വേകാനന്ദൻ എന്നിവർ പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിൽ ഡിവൈ.എസ്.പി, കെ.വിനോദ് കുമാർ, അഡ്വ.ശശി വട്ടക്കൊവ്വൽ, പയ്യന്നൂർ കുഞ്ഞിരാമൻ എന്നിവർ അതിഥികളായിരിക്കും.വാർത്താ സമ്മേളനത്തിൽ ടി.എം.ജയകൃഷ്ണൻ, എ. രഞ്ജിത്ത് കുമാർ, രതീഷ് അവറോന്നൻ എന്നിവരും സംബന്ധിച്ചു.