ഡോക്ടർമാർ പ്രതിഷേധിച്ചു
Thursday 09 October 2025 8:59 PM IST
കണ്ണൂർ: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനെ ആശുപത്രിയിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലും ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു. ജില്ലാ ആശുപത്രി ഒ.പി വിഭാഗത്തിന് മുന്നിൽ നടന്ന പ്രതിഷേധം കെ.ജി.എം.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ടി രാജേഷ് ഉദ്ഘാടനം ചെയ്തു.ഡോ.സി.അജിത്ത്കുമാർ, ഡോ.ഗ്രിഫിൻ സുരേന്ദ്രൻ ,ഡോ.ഷീബ ടി.ജോസഫ് , ഡോ.ജിതിൻ ജോർജ് എന്നിവർ സംസാരിച്ചു. ഒ.പി പ്രവർത്തനങ്ങൾ നടത്താതെയായിരുന്നു പ്രതിഷേധം. സ്റ്റാഫ് കൗൺസിൽ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് പ്രതിഷേധ പ്രകടനവും നടത്തി. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി.പ്രമോദ് കുമാർ,ഡോ.ഒ.ടി രാജേഷ്, ഡോ.അജിത്ത്, എ.പി.സജീന്ദ്രൻ , അജയ് കുമാർ കരിവെള്ളൂർ കെ.സി സെമലി, ഷീജ പീതാംബരൻ എന്നിവർ സംസാരിച്ചു.