അമ്മത്തൊട്ടിലിൽ പുതിയ അതിഥി
Friday 10 October 2025 12:25 AM IST
കോട്ടയം : ജില്ലാ ആശുപത്രിയിൽ സ്ഥിതി ചെയ്യുന്ന അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞ്. ഇന്നലെ രാവിലെ ആറോടെയാണ് തൊട്ടിലിൽ നിന്ന് കുട്ടിയെ ലഭിച്ചത്. ആശുപത്രി അധികൃതർ എത്തി ലേബർ റൂമിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യവാനാണ്. ശിശുക്ഷേമ സമിതി അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കും. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 28-ാമത്തെ കുട്ടിയാണിത്. രണ്ട് വർഷം മുൻപ് അമ്മത്തൊട്ടിലിൽ പെൺകുഞ്ഞിനെ ലഭിച്ചിരുന്നു. സെൻസർ ഇല്ലാതിരുന്നതിനാൽ കരച്ചിൽ കേട്ടാണ് അധികൃതരെത്തിയത്.