ബീഫ് ബിരിയാണി സിനിമയിലും പറ്റില്ല, ഷെയ്ൻ നിഗത്തിന്റെ ഹാൽ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ വെട്ട്
Friday 10 October 2025 6:41 AM IST
ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ കടുംവെട്ട്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സി.ബി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമർശങ്ങളും നീക്കണമെന്നും നിർദേശമുണ്ട്. ഇവ അടക്കം 15 സീനുകളിൽ മാറ്റങ്ങൾ വേണമെന്ന് സിബിഎഫ്സി അറിയിച്ചു. ഈ മാറ്റങ്ങൾ വരുത്തിയാൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സി.ബി.എഫ്.സിയുടെ നിലപാട്. സി.ബി.എഫ്.സി നടപടിക്കെതിരെ ഹൈക്കോടതിയെ നിർമ്മാതാക്കൾ സമീപിച്ചു.അതേസമയം
വീര സംവിധാനം ചെയ്ത ഹാൽ സംഗീതപ്രാധാന്യം നിറഞ്ഞ പാൻ ഇന്ത്യൻ ചിത്രം ആണ്. വൈദ്യ സാക്ഷി നായികയായി എത്തുന്നു. ബൾട്ടി പോലെ
ഷെയ്ൻ നിഗമിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ഹാൽ. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന് നിഷാദ് കോയ രചന നിർവഹിക്കുന്നു. ജെവിജെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.