ഒല്ലൂർ ആർട്‌സ് കോളേജിന് ഒന്നാം സ്ഥാനം

Friday 10 October 2025 12:00 AM IST

തൃശൂർ: എക്‌സൈസ് വിമുക്തി മിഷൻ നേർകൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വിമല കോളേജിൽ സംഘടിപ്പിച്ച ജില്ലാതല ലഹരിവിരുദ്ധ ഫ്‌ളാഷ് മോബ് മത്സരത്തിൽ ഒല്ലൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിന് ഒന്നാം സ്ഥാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, തൃശൂർ വിമല കോളേജിനും ലഭിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഫലകവും നൽകി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ എ.ആർ നിഗീഷ് മത്സരം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി. സുഭാഷ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.