വനംവന്യജീവി വാരാഘോഷം
Friday 10 October 2025 12:00 AM IST
ഷോളയാർ: ഷോളയാർ ആദിവാസി വനസംരക്ഷണ സമിതി,ചാലക്കുടി ടൗൺ റോട്ടറിക്ലബ്,അപ്പോളോ അടുലസ് ആശുപത്രി എന്നിവ സംയുക്തമായി വനം വന്യ ജീവി വാരാഘോഷം സംഘടിപ്പിച്ചു. ഗിരിധർ ഐ ഇൻസ്റ്റിറ്റിയൂട്ട്, അവിട്ടത്തൂർ എൽ.ബി.എച്ച്.എസ് എന്നിവർ പങ്കാളികളായി. ഷോളയാർ ഉന്നതിയിൽ തയ്യൽ മെഷീൻ വിതരണം, പരിശീലനം, ഫോട്ടോ പ്രദർശനം, റോഡ് സുരക്ഷ ലഘു ലേഖ വിതരണം, മെഡിക്കൽ ക്യാമ്പ്, ക്വിസ് മത്സരം, പ്ലാസ്റ്റിക് ക്‌ളീനിംഗ് ഡ്രൈവ്, മയക്കുമരുന്ന് മദ്യം ഉപയോഗം പരാതിപ്പെട്ടി സ്ഥാപിക്കൽ എന്നിവയുമുണ്ടായി. അതിരപ്പിള്ളി പഞ്ചായത് പ്രസിഡന്റ് കെ.കെ. റിജേഷ് ഉദ്ഘാടനം ചെയ്തു. ആൽബിൻ ആന്റണി, കെ.സനിൽ, കെ.ആർ.രാജീവ്, കെ.ആർ.രാജേഷ്. പി.ഡി.ദിനേശ്, അഡ്വ.കെ.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.