തെങ്ങ് കൃഷി പ്രോത്സാഹനം
Friday 10 October 2025 12:00 AM IST
വടക്കാഞ്ചേരി: തെങ്ങ് കൃഷി പ്രോത്സാഹനത്തിനും സംരക്ഷണത്തിനും ബൃഹദ് പദ്ധതിയുമായി കൃഷി വകുപ്പ്. കേര സംരക്ഷണ വാരത്തിൽ കൃഷിഭവൻ മുഖേന തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് വച്ച് നൽകും. നാളികേരം സമൃദ്ധമായി ഉല്പാദിപ്പിക്കുക ലക്ഷ്യമിട്ട് ജൈവ വളമായി ചേർക്കാൻ പയർവിത്തുകളും കൈമാറും. താല്പര്യമുള്ള കുറഞ്ഞത് 10 തെങ്ങെങ്കിലുമുള്ള കർഷകർ വടക്കാഞ്ചേരി കൃഷിഭവനിൽ ഈ മാസം 15 ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. 50 ശതമാനം സബ്‌സിഡിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ട വൃത്തിയാക്കി മരുന്ന് വയ്ക്കുന്നതിന് 50 രൂപ സബ്‌സിഡി ലഭിക്കും.50 രൂപ ഗുണഭോക്താക്കൾ വഹിക്കണം. അപ്പൻഡിക്‌സ് ഒന്ന് പ്രകാരമുള്ള അപേക്ഷയോടൊപ്പം നികുതി രസീതും നൽകണം.