പെയിന്റിംഗ് മത്സരം
Friday 10 October 2025 1:29 AM IST
ആലപ്പുഴ: കൈത്തറി ആന്റ് ടെക്സ്റ്റയിൽസ് ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കും. 1 മുതൽ 10 വരെ ക്ലാസുകളിൽപഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. എൽ.പി വിഭാഗം (ക്രയോൺ മാത്രം), യു.പി വിഭാഗം(വാട്ടർ കളർ ), ഹൈസ്കൂൾ വിഭാഗം( വാട്ടർ കളർ) എന്നിങ്ങനെയാണ് മത്സരം. വരയ്ക്കാനുള്ള പേപ്പർ നൽകും. 18ന് രാവിലെ 11 മണി മുതൽ ആലപ്പുഴ ഗവ. ഗേൾസ് സ്‌കൂളിന് സമീപമുള്ള ജില്ലാ പഞ്ചായത്ത് ജെന്റർ പാർക്കിലാണ് മത്സരം. രജിസ്‌ട്രേഷൻ 9.30 ന് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0477-2241272, 0477-2241632.