നിയോജകമണ്ഡലം കൺവെൻഷൻ
Friday 10 October 2025 1:30 AM IST
കുട്ടനാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വികസനസദസ്സ് നടത്തുവാനുള്ള സർക്കാർ നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടിയാണന്ന് യു.ഡി.എഫ് കുട്ടനാട് നിയോജകമണ്ഡലം കൺവെൻഷൻ കുറ്റപ്പെടുത്തി. അഡ്വ.ജേക്കബ് എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷനായി. കൺവീനർ തങ്കച്ചൻ വാഴെച്ചിറ, ബാബു വലിയവീടൻ, സജി ജോസഫ്, കെ. ഗോപകുമാർ രാജീവ് ജോർജ് ബ്ലസ്റ്റൺ തോമസ്, ആന്ററണി സ്രാമ്പിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു