ആരോഗ്യ സംരക്ഷണ പാക്കേജ് നടപ്പാക്കണം

Friday 10 October 2025 1:34 AM IST

പൂച്ചക്കാൽ : ആരോഗ്യ സംരക്ഷണ പാക്കേജും മിനിമം കൂലിയും നടപ്പാക്കണമെന്ന് കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ഡി.എ സംസ്ഥാന സമിതി അംഗം ഷൈൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എ എം ആരിഫ്, കൺവീനർ പി.എം.പ്രമോദ്, കെ. കെ. ദിനേശൻ, യു. രാജുമോൻ, മാത്യൂസ് അഗസ്റ്റിൻ, സജിത്ത്, സി. രത്നകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : ടി ആർ.ഷീബ (കൺവീനർ), മോളി സുഗുണാനന്ദൻ, ലൈല സോളമൻ, ജെയ്ബി ജൂണി (ജോയിന്റ് കൺവീനർമാർ).