പ്രസംഗ മത്സരം 23ന്

Friday 10 October 2025 2:34 AM IST

ആലപ്പുഴ: ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്താൻ ജില്ലാ ശിശുക്ഷേമ സമിതിനടത്തുന്ന വിദ്യാത്ഥികളുടെ പ്രസംഗ മത്സരം 23ന് ജവഹർ ബാലഭവനിൽ സംഘടിപ്പിക്കും. എൽ.പി.യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാത്ഥികൾക്കാണ് മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ മത്സരം. മലയാളം എൽ.പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർത്ഥിയായിരിക്കും പ്രധാനമന്ത്രി. ജില്ലാ ശിശുക്ഷേമ സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് സി.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ട്രഷറർ കെ.പി. പ്രതാപൻ, ജോയിന്റ് സെക്രട്ടറി കെ. നാസർ, നസീർ പുന്നക്കൽ .ടി.എ. നവാസ് എന്നിവർ സംസാരിച്ചു.