ലോക തപാൽ ദിനാഘോഷം
Friday 10 October 2025 12:42 AM IST
അമ്പലപ്പുഴ : ദേശീയ തപാൽ വാരാഘോഷത്തോടനുബന്ധിച്ച് തപാൽ ദിനമായ ഇന്ലെ അമ്പലപ്പുഴ മുഖ്യ തപാൽ ഓഫീസിൽ നടന്ന ആഘോഷങ്ങൾ ആലപ്പുഴ അസി. തപാൽ സൂപ്രണ്ട് വി.രാജീവ് ഉദ്ഘാടനം ചെയ്തു. 100 വയസ്സുള്ള പോസ്റ്റോഫീസിലെ ആദ്യകാല നിക്ഷേപക തകഴി പടഹാരം തോട്ടുവേലിൽ പി.കെ പങ്കജാക്ഷിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. മുതിർന്ന വ്യക്തികളെ എല്ലാക്കാലവും ഇന്ത്യ പോസ്റ്റിനോട് ചേർത്തു നിർത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് മാസ്റ്റർ റ്റി. പ്രകാശ്,പോസ്റ്റൽ അസിസ്റ്റന്റ് പി.എസ് ശ്യാം, സുബാസ് കുമാർ, എസ് ശ്യാമ ,എസ് ആർച്ച ,അർച്ചന ഹരിദാസ് , നിമിഷരാജ് , ദീപ , ചെല്ലമ്മ എന്നിവർ പങ്കെടുത്തു.