ഓലപ്പന്തു മുതൽ കഥകളി കിരീടം വരെ

Friday 10 October 2025 1:20 AM IST

തിരുവനന്തപുരം: ഓലപ്പന്ത്, ഓലപ്പാമ്പ്, ഓലക്കിളി,കെട്ടുവള്ളം,ചുണ്ടൻവള്ളം...പ്രകൃതിയുടെ മണമുള്ള ഓലക്കളിപ്പാട്ടങ്ങൾ കൊണ്ട് തൈക്കാട് ഗവ. മോഡൽ എൽ.പി.സ്കൂളിൽ കുട്ടികൾ നിറപ്പൊലിമ പകർന്നു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണോത്സവത്തിന്റെ ഭാഗമായാണ് ഓലക്കളിപ്പാട്ട നിർമ്മാണ മത്സരം നടന്നത്. നഴ്‌സറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തത്. ഭംഗി,പൂർണത,ഇന വൈവിദ്ധ്യം എന്നീ അടിസ്ഥാനത്തിലാവും വിലയിരുത്തൽ. മത്സരത്തിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യവും നിർബന്ധമായിരുന്നു.

76 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വർണോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷാ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മലയാളം കണ്ടെഴുത്തും, ‘മലയാളം കേട്ടെഴുത്ത് മത്സരങ്ങളും സംഘടിപ്പിച്ചു.