അർദ്ധരാത്രി സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിച്ച് മലയാളികളുടെ പ്രിയതാരം, ഇങ്ങനെ ചെയ്യാനൊരു കാരണമുണ്ട്; വീഡിയോ
തീയേറ്ററിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ് 'കാന്താര ചാപ്റ്റർ വൺ'. ഈ സാഹചര്യത്തിൽ ഒരു മലയാള ചിത്രം പ്രദർശനം മാറ്റിവച്ചിരിക്കുകയാണ്. 'നെല്ലിക്കാംപോയിൽ നൈറ്റ് റൈഡേഴ്സ്' എന്ന ചിത്രത്തിന്റെ റിലീസാണ് മാറ്റിവച്ചിരിക്കുന്നത്. ഈ സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന മലയാളികളുടെ പ്രിയതാരം മാത്യു തോമസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മാത്യുവിനൊപ്പം ശരത്ത് സഭയും മീനാക്ഷി ഉണ്ണികൃഷ്ണനുമുണ്ട്. അർദ്ധരാത്രി പോസ്റ്റർ ഒട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്.
സിനിമയുടെ റിലീസ് ഈ മാസം ഇരുപത്തിനാലിലേക്ക് മാറ്റിവച്ചെന്ന് അറിയിക്കുകയാണ് ഈ വീഡിയോയിലൂട സിനിമയുടെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. മാത്യു തോമസ് ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. കാന്താര ടീമിനെ അഭിന്ദിച്ചുകൊണ്ടുള്ള ക്യാപ്ഷനും ഇട്ടിട്ടുണ്ട്. 'ലെജന്റിന് മുന്നിൽ ശിരസ് നമിക്കുന്നു'- എന്നാണ് പോസ്റ്റിന് നൽകിയ അടിക്കുറിപ്പ്.