സുപ്രീംകോടതിയിൽ സൗജന്യ വൈഫൈ

Saturday 11 October 2025 1:12 AM IST

ന്യൂഡൽഹി: സുപ്രീംകോടതിയുടെ പ്രധാന കെട്ടിടത്തിലെത്തുന്ന അഭിഭാഷകർ,ഗുമസ്‌തന്മാർ,കക്ഷികൾ,സന്ദർശകർ തുടങ്ങിയവർക്ക് ഇനി സൗജന്യ വൈഫൈ ലഭ്യം. നേരത്തെ കോടതിമുറിക്കുള്ളിലും മീഡിയാ റൂമിലും മാത്രമായി നിജപ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് ഇക്കാര്യം ഇന്നലെ തുറന്നകോടതിയിൽ അറിയിച്ചത്. ഇതോടെ പ്രധാനകെട്ടിടത്തിന്റെ എല്ലാ ഭാഗത്തും വൈഫൈ ലഭിക്കും.