പുതുമുഖങ്ങളുടെ മെറി ബോയ്‌സ് ഫസ്റ്റ് ലുക്ക്

Saturday 11 October 2025 6:13 AM IST

ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒട്ടേറെ പുതുമുഖങ്ങളുമായി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 'മെറി ബോയ്‌സ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നവാഗതനായ മഹേഷ് മാനസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രനാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രം ആണ്. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടിയിൽ നെഗറ്റീവ് വേഷത്തിൽ എത്തിയ ഐശ്വര്യ രാജ് ആണ് നായിക. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ആയിരിക്കും മെറി ബോയ്‌സ്.

കൈതി, വിക്രം വേദ, പുഷ്‌പ 2, ആർ.ഡി.എക്സ് തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്.ആണ് ഈണം. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, കോ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, കോസ്റ്റ്യൂം മെൽവിജെ, മേക്കപ്പ് റോണക്സ് സേവ്യർ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, അഡ്വർടൈസിങ് കൺസൾട്ടന്റ് ബ്രിങ് ഫോർത്ത് , വിതരണം മാജിക് ഫ്രെയിംസ് റിലീസ്.