ഇത്തിരി നേരം ഫസ്റ്റ് ലുക്ക്
Saturday 11 October 2025 6:15 AM IST
റോഷൻ മാത്യുവും സെറിൻ ഷിഹാബും
റോഷൻ മാത്യു , സെറിൻ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഇത്തിരി നേരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നന്ദു, ആനന്ദ് മന്മഥൻ , ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു, ശ്രീനേഷ് പൈ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വൈശാഖ് ശക്തിയാണ്.
മാൻകൈൻഡ് സിനിമാസ്, എയ്ൻ സ്റ്റീൻ മീഡിയ, സിമൈട്രി സിനിമാസ് എന്നീ ബാനറിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം രാകേഷ്ധരൻ, എഡിറ്റർ ഫ്രാൻസിസ് ലൂയിസ്, സംഗീതവും ഗാനരചനയും ബേസിൽ സി.കെ, സൗണ്ട് മിക്സിങ്ങ് സന്ദീപ്, ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ.ആർ.