പേടിക്കാനും ത്രില്ലടിക്കാനും ഒരാഴ്ച കൂടി കാത്തിരിക്കണം
നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'
ഒക്ടോബർ 24ലേക്ക് മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രം ഒക്ടോബർ 24ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിൽ എത്തും. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും കോർത്തിണക്കിയ ത്രില്ലർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഹൊറർ, മിസ്റ്ററി, ത്രില്ലർ, കോമഡി ഘടകങ്ങൾക്കൊപ്പം റൊമാൻസും ഉണ്ടെന്ന സൂചനയും ടീസറും ഗാനങ്ങളും തരുന്നു. മീനാക്ഷി ഉണ്ണിക്കൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് രചന . ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, സംഗീതം- യാക്‌സൻഗാരി പെരേര, നേഹ എസ്. നായർ, സംഘട്ടനം- കലൈ കിങ്സ്റ്റൻ,
എ ആന്റ് എച്ച്.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ - വൈശാഖ് സി .വടക്കേവീട്, ജിനു അനിൽകുമാർ.