ഫുൾ ഒഫ് ഫൺ പ്ളേ, പെറ്റ് ഡിറ്റക്ടീവ് ട്രെയിലർ
അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എന്റർടെയ്നറായി ഷറഫുദ്ദീൻ , അനുപമ പരമേശ്വരൻ ചിത്രം പെറ്റ് ഡിറ്റക്ടീവ്" ട്രെയ്‌ലർ പുറത്തിറങ്ങി. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെ എല്ലാത്തരം ആളുകൾക്കും ആസ്വാദ്യകരമാകുന്ന രംഗങ്ങളിലൂടെ കഥ പറയുകയാണ് പെറ്റ് ഡിറ്റക്ടീവ് എന്ന് ട്രെയിലർ കാട്ടി തരുന്നു.
പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമാണ് ഷറഫുദ്ദീൻ . അതീവ രസകരമായ ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന.പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, രൺജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ.
ക്യാമറ ആനന്ദ് സി. ചന്ദ്രനും എഡിറ്റിംഗ് അഭിനവ് സുന്ദർ നായക്കും ആണ്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിക്കുന്നു.പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 16ന് ആഗോള റിലീസായത്തും. കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. വിതരണം ഡ്രീം ബിഗ് ഫിലിംസ്.
പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.