നിവിൻ പോളിക്ക് ഇന്ന് 41ാം പിറന്നാൾ , അൽഫോൻസ് പുത്രൻ- വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ നിവിൻ പോളി
ബേബി ഗേൾ നവംബർ റിലീസ്
അൽഫോൻസ് പുത്രന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങളിൽ നിവിൻ പോളി നായകൻ. അടുത്ത വർഷം നിവിൻ പോളിയുടെ മേജർ പ്രോജക്ടാണ് ഈ ചിത്രങ്ങൾ. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിശേഷം രാഘവ ലോറൻസിന്റെ ബെൻസിൽ നിവിൻ ജോയിൻ ചെയ്യും. ബെൻസിൽ പ്രതിനായക വേഷം ആണ് അവതരിപ്പിക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്ലേലഹം കുടുംബ യൂണിറ്റിൽ ഡിസംബറിൽ നിവിൻ അഭിനയിക്കും. ഇതിനുശേഷം അൽഫോൻസ് പുത്രന്റെ ചിത്രം ആണ് . ബ്ളോക് ബസ്റ്ററായ പ്രേമത്തിനുശേഷം നിവിൻ - അൽഫോൻസ് പുത്രൻ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ്. അൽഫോൻസ് പുത്രൻ ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസൻ ചിത്രമാണ് നിവിനെ കാത്തിരിക്കുന്നത്.വിനീത് ശ്രീനിവാസനും നിവിൻ പോളിയും വീണ്ടും ഒരുമിക്കുമ്പോൾ ബ്ലോക് ബസ്റ്റർ തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. അതേസമയം നിവിൻ പോളി ഇന്ന് 41 -ാം ജന്മദിനം ആഘോഷിക്കും . സമൂഹമാദ്ധ്യമത്തിൽആരാധകർ പോസ്റ്ററുകളും, മാഷുപ്പ് വീഡിയോകളും പങ്കുവച്ച് ആശംസകൾ നേർന്ന് തുടങ്ങി. ബേബി ഗേൾ , സർവ്വം മായ , എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന നിവിൻ പോളി ചിത്രങ്ങൾ. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ നവംബർ റിലീസാണ്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ ക്രിസ്മസിന് തിയേറ്രറിൽ എത്തും. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പക്കുന്ന ഡിയർ സ്റ്റുഡന്റസിൽ അതിഥി വേഷത്തിൽ നിവിൻ എത്തുന്നുണ്ട്. നിവിന്റെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക് ചേഴ്സ് ഡിയർ സ്റുഡന്റ്സിന്റെ നിർമ്മാണ പങ്കാളിയാണ്. എബ്രിഡ് ഷൈൻ ചിത്രം ആക്ഷൻ ഹീറോ ബിജു 2 , നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന മൾട്ടിവേഴ്സ് മന്മഥൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്. റാം സംവിധാനം ചെയ്യുന്ന യേഴു കടൽ യേഴു മലൈ ആണ് പ്രദർശനത്തിന് ഒരുങ്ങുന്ന നിവിന്റെ തമിഴ് ചിത്രം. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറുന്ന കഥാപാത്രം എന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരൂപ പ്രശംസ നേടുകയും ചെയ്തു.