നേമം ബ്ലോക്ക് വയോജനമേള
Saturday 11 October 2025 1:29 AM IST
നേമം: വയോജനങ്ങളുടെ മാനസികോല്ലാസത്തിനും കഴിവുകൾ പ്രകടമാക്കാനും വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നേമം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച "സുകൃതം"കലാകായികമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി ആർ.എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജികുമാർ.ഡി.ആർ, ജയലക്ഷ്മി.ആർ, മഞ്ചു.ബി, രേണുക.സി,കെ.വസുന്ധരൻ, ആർ.ബി.ബിജുദാസ്,രജിത് ബാലകൃഷ്ണൻ, സി.ഡി.പി.ഒ ഗ്രേസി.ജെ.ആർ തുടങ്ങിയവർ പങ്കെടുത്തു.