ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം
Saturday 11 October 2025 2:28 AM IST
തിരുവനന്തപുരം: ബാങ്കിംഗ് രംഗത്ത് പൊതുമേഖലയെ ദുർബലമാക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ ചെറുത്ത് നില്പുയർത്തണമെന്ന് ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു.ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടനാ പ്രസിഡന്റ് എൻ.സുരേഷ് പതാകയുയർത്തി.എസ്.ശ്രീകുമാർ സ്വാഗതം പറഞ്ഞു.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്.അനിൽ,വി.ശ്രീകുമാർ,എ.സിയാവുദ്ദീൻ,ജി.വേണുഗോപാലൻ നായർ എന്നിവർ പങ്കെടുത്തു. എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.മികച്ച പോഷകത്തോട്ടം കർഷകനുള്ള അവാർഡ് നേടിയ ബാങ്ക് ഓഫ് ബറോഡ റിട്ടയറീസ് ഫോറം പ്രസിഡന്റ് ഹരികേശൻ നായരെ ആദരിച്ചു.