അഖിലതന്ത്രി പ്രചാരക് സഭ

Saturday 11 October 2025 12:32 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ മാറ്റിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ഭാരവാഹികൾ ആവശ്യപ്പെട്ടു.കളവിന്റെ ആരോപണം വന്നതുമുതൽ ദേവസ്വം ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്താണ്. അവരെ മാറ്റിനിറുത്തി വേണം അന്വേഷണം. അന്ന് കമ്മിഷണറായിരുന്ന വ്യക്തിക്ക് ഒന്നുമറിയില്ലെന്നാണ് പറയുന്നത്.ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ,ദേശീയ ജനറൽ സെക്രട്ടറി കെ.ആർ.രാജേഷ്,ട്രഷറർ കെ.എസ്.ബ്രിജേഷ് ഭാരവാഹികളായ രഘുനാഥ്,ബിജു, ദീപു,അഖിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.