കോൺഗ്രസ് ആറ്റുകാൽ മണ്ഡലം കമ്മിറ്റി

Saturday 11 October 2025 12:33 AM IST

തിരുവനന്തപുരം : കോൺഗ്രസ് ആറ്റുകാൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കാലടി അരുൺ അദ്ധ്യക്ഷത വഹിച്ചു.ജി.വി.ഹരി മുഖ്യ പ്രഭാഷണം നടത്തി.വാർഡ് പ്രസിഡന്റ് സുധി സ്വാഗതം പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡന്റ് എം.ആർ. മോഹനൻ നന്ദി പറഞ്ഞു.ബ്ലോക്ക്‌,മണ്ഡലം,പെൻഷൻ അസോസിയേഷൻ മഹിളാ കോൺഗ്രസ്,ദളിത്‌ കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.