റവന്യു സ്റ്റാഫ് അസോ.സമ്മേളനം

Friday 10 October 2025 8:43 PM IST

കാഞ്ഞങ്ങാട്: കർഷകരുടെ ഭൂവിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്ക് അനുവദിച്ചു മൊബൈൽ ആപ്ലിക്കേഷൻ പിൻവലിച്ച് ഓൺലൈൻ പോർട്ടൽ ആവിഷ്കരിക്കണമെന്നു കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അംഗം പി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പി.നാമദേവൻ അദ്ധ്യക്ഷത വഹിച്ചു. പി.കവിത രക്തസാക്ഷി പ്രമേയവും മാധവ രഞ്ജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.എം.സി ഷഫീർ പ്രവർത്തന റിപ്പോർട്ടും മോഹനൻ സംഘടന റിപ്പോർട്ടും ജിഷാദ് ശങ്കർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു ശ്രീജി തോമസ്,പി.സനൂപ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: പി.നാമദേവൻ പ്രസി) ,​സൗമ്യ നാരായണൻ (വൈ പ്രസി, പി.പി.അനിൽകുമാർ(സെക്ര),​ എം.ബൈജു (ട്രഷറർ).