വിദ്യാഭ്യാസ പ്രദർശനം മിനി ദിശക്ക് തുടക്കമായി.
മാതമംഗലം: വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന വിദ്യാഭ്യാസ പ്രദർശനം മിനി ദിശ കണ്ണൂർ ആർ.ഡി. ഡി.എ. കെ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.സി രാജൻ അദ്ധ്യക്ഷത വഹിച്ചു . പ്രേമ സുരേഷ് ,എം.രാധാകൃഷ്ണൻ ,സി എ.ഗീത, എം.കെ.ശിവപ്രകാശ്, ആർ.റീജ,റഷീദ അബൂബക്കർ ,എൻ.രാജേഷ്,ഒ.വി.പുരുഷോത്തമൻ,കെ.ബി.രതീഷ്‌കുമാർ, ഇ.വി നളിനി സംസാരിച്ചു. പ്രിൻസിപ്പാൾ പി. ദാമോദരൻ സ്വാഗതവും എം രാജേഷ് നന്ദിയും പറഞ്ഞു.രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഇരുപത്തിയഞ്ചിലേറെ സ്റ്റാളുകൾ തയ്യാറാക്കിയിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളിലായുള്ള സെമിനാറുകളിൽ അൻവർ മുട്ടാഞ്ചേരി, ഡോ.രാജേഷ് ബാബു, വി.രാധാകൃഷ്ണൻ എന്നിവർ വിഷയം അവതരിപ്പിച്ചു. സമാപന സമ്മേളനം ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.