കേന്ദ്ര സർവകലാശാലയിൽ ലോക മാനസികാരോഗ്യ ദിനം

Friday 10 October 2025 8:50 PM IST

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ഇ.ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് എജ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ഡയറക്ടർ പ്രൊഫ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യം ആയുർവേദത്തിന്റെ കാഴ്ചപ്പാടിലൂടെ എന്ന വിഷയത്തിൽ ജില്ലാ ആയുർവേദ ആശുപത്രി സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.കെ.റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. ശാരീരികാരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യവുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിലുൾപ്പെടെ ഇക്കാലത്ത് മാനസികമായ അസ്വസ്ഥതകൾ വർദ്ധിച്ചുവരികയാണ്. മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പ്രതിവിധികളും അദ്ദേഹം വിശദീകരിച്ചു. പ്രൊഫ.അമൃത് ജി കുമാർ, ഡോ എസ്.ശിവകുമാർ, ഡോ.മേരി വിനീതാ തോമസ്, ഡോ.വി.ആദിത്യ, ഡോ.ആർ.ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.