നാടകകോത്സവം സംഘാടക സമിതി
Friday 10 October 2025 8:53 PM IST
കാഞ്ഞങ്ങാട് :. അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി ആദിത്യമരുളുന്ന അഞ്ചുദിവസത്തെ അഖിലകേരള നാടകോത്സവം വിജയിപ്പിക്കുന്നതിന് വ്യാപാരഭവനിൽ സംഘാടകസമിതി രൂപീകരണയോഗം നടന്നു.സുരു കൊമ്പിച്ചിയടുക്കം രവീന്ദ്രൻ മുങ്ങത്ത്, കെ.പി.ബാലൻ, ജെയിൻ പി.വർഗ്ഗീസ്, ജയരാജ് കണ്ണോത്ത്, ടി.അപ്പക്കുഞ്ഞി , കെ.എം.ജോർജ്ജ്, സരിജബാബു , പി.പത്മാവതി , ബാബു അഞ്ചംവയൽ , റഹ്മാൻ അമ്പലത്തറ , ഗിരിജ ടീച്ചർ , ശശി മണ്ടേങ്ങാനം, കരുണൻ , ഉമേശൻ മലയാക്കോൾ , നിഷ , ഉമകൃഷ്ണൻ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലത്തറ നാരായണൻ സ്വാഗതവും പി.വി.ജയരാജ് നന്ദിയും പറഞ്ഞു. നവംബർ 28 മുതൽ ഡിസംബർ 2 വരെ അമ്പലത്തറ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം നടക്കുന്നത്. ഭാരവാഹികൾ:രാജേഷ് സ്കറിയ (ചെയർമാൻ) പി.വി.ജയരാജ് (ജനറൽ കൺവീനർ).