ഇരിണാവ് മാട്ടൂൽ റോഡ് ഉദ്ഘാടനം നാളെ
Friday 10 October 2025 9:00 PM IST
കണ്ണപുരം: മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയ ഇരിണാവ് മടക്കര മാട്ടൂൽ റോഡ് ഉദ്ഘാടനം നാളെ വൈകിട്ട് 5ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് എം.വിജൻ എം.എൽ.എ അറിയിച്ചു.ഇരിണാവ് മുതൽ മാട്ടൂൽ വരെയുള്ള റോഡ് 3 ഘട്ടങ്ങളിലായിട്ടാണ് പ്രവൃത്തി പൂർത്തികരിച്ചത്. സംസ്ഥാന സർക്കാർ 3.29 കോടി അനുവദിച്ച് 4.259 കിലോമീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുമാണ് മെക്കാഡം ചെയ്തത്. ആവശ്യമായ ഇടങ്ങളിൽ കലുങ്ക് നിർമ്മിച്ചും താഴ്ന്ന പ്രതലങ്ങളിൽ റോഡ് ഉയർത്തിയുമാണ് മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയത്. റോഡിൽ സുരക്ഷാ അടയാളങ്ങൾ ഏർപ്പെടുത്തിയും കൾവർട്ട്, കവറിംഗ് സ്ലാബ് എന്നിവ ഉൾപ്പെടുത്തിയുമാണ് റോഡ് പൂർത്തികരിച്ചതെന്നും എം.വിജിൻ എം.എൽ.എ പറഞ്ഞു.