അങ്കണവാടി കെട്ടിടം ഉദ്ഘാടനം

Saturday 11 October 2025 12:46 AM IST

ചേർത്തല:നഗരസഭ 33-ാം വാർഡിൽ പുതുതായി നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം 12 ന് കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും.അങ്കണവാടിക്കായി കൗൺസിലർ ബിന്ദു ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി. എ.കെ.ആന്റണിയുടെ എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചാണ് അങ്കണവാടി നിർമ്മിച്ചത്.കെ.ജി.രാമദാസ്–പി.സരസമ്മ മെമ്മോറിയൽ അങ്കണവാടിയുടെ ഉദ്ഘാടനം നാളെ ഉച്ചക്ക് 2 ന് നടക്കും. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിക്കും. വികസന സമിതി കൺവീനർ സി.കെ.ഉണ്ണികൃഷ്ണൻ സ്വാഗതം പറയും. കാർഡ് ബാങ്ക് പ്രസിഡന്റ് അഡ്വ.സി.കെ.ഷാജിമോഹൻ മുഖ്യ പ്രഭാഷണം നടത്തും.