ഭാര്യയെ തുണിക്കടയിൽക്കയറി ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവ് അറസ്റ്റിൽ

Saturday 11 October 2025 1:51 AM IST

പെരുമ്പാവൂർ: തുണിക്കടയിൽ കയറി ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപിനെയാണ് (46) പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽനിന്ന് സംരക്ഷണ ഉത്തരവ് നേടിയത്തിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. വ്യാഴാഴ്ച ഉച്ചയ്ക്ക് പെരുമ്പാവൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ അതിക്രമിച്ച് കയറിയാണ് മുഖത്തും കാലിലും വരഞ്ഞ് പരിക്കേൽപ്പിച്ചത്. ഭാര്യ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടുമാസംമുമ്പാണ് ഗാർഹിക പീഡനനിരോധന നിയമപ്രകാരം ഭാര്യ കോടതിയിൽനിന്ന് സംരക്ഷണ ഉത്തരവ് വാങ്ങിയത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് വിലക്കിയാണ് സംരക്ഷണ ഉത്തരവ് നൽകിയത്. ഭാര്യയ്ക്കൊപ്പം തുണിക്കട നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം.