5 -17 വയസ്സുവരെ ആധാർ പുതുക്കൽ സൗജന്യം
Saturday 11 October 2025 11:00 AM IST
തിരുവനന്തപുരം: 5 മുതൽ 17 വയസ്സ് വരെയുള്ളവർക്ക് ബയോമെട്രിക് പുതുക്കൽ സൗജന്യമാക്കി. നേരത്തെ 5 - 7 വരെയും 15- 17 വരെയും പ്രായക്കാർക്കായിരുന്നു സൗജന്യം. നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എന്റോൾ ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ അറിയിച്ചു. അഞ്ചു വയസ് തികയുന്നതുവരെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. അഞ്ചാം വയസിൽ നിർബന്ധമായും ഇതു പതിക്കുകയും പതിനഞ്ചാം വയസിൽ പുതുക്കുകയും വേണം. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധുവാകാം. സംശയങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടാൻ: 180042511800 / 04712335523 (സിറ്റിസൺ കോൾ സെന്റർ), 04712525442 (ഐ.ടി മിഷൻ).