എന്റെ ഹണിമൂണിന് കൂടി കാത്തിരിക്കുന്നു,​ വിവാഹ വാർത്തകളിൽ ആദ്യപ്രതികരണവുമായി തൃഷ

Friday 10 October 2025 10:07 PM IST

തെന്നിന്ത്യൻ താരം ​തൃ​ഷ​ ​ കൃഷ്ണൻ ​വാ​ഹി​ത​യാ​കു​ന്നു​വെ​ന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.​ ​ച​ണ്ഡി​ഗ​ഢു​കാ​ര​നാ​യ​ ​വ്യ​വ​സാ​യി​ ​ആ​ണ് ​വ​ര​നെന്നും നടിയുടെ കുടുബം വിവാഹത്തിന് സമ്മതിച്ചെന്നും ആയിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തൃഷ. ഇൻസ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം.

മറ്റുള്ളവർ എന്റെ ജീവിതം എനിക്ക് വേണ്ടി പ്ലാൻ ചെയ്യുന്നത് ഇഷ്ടമാണ്. അവർ എന്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാനായി കാത്തിരിക്കുകയാണ് - തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇ​രു​ ​കു​ടും​ബ​ങ്ങ​ളും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​റി​യു​ന്ന​വ​രാ​ണെ​ന്നും​ ​തൃ​ഷ​യു​ടെ​ ​കു​ടും​ബം​ ​വി​വാ​ഹ​ത്തി​ന് ​സ​മ്മ​തി​ച്ചെന്നുമായിരുന്നു നേരത്തെ ​ വാർത്ത പ്രചരിച്ചത്. ശ​രി​യാ​യ​ ​ആ​ളെ​ ​ക​ണ്ടെ​ത്തു​മ്പോ​ൾ​ ​വി​വാ​ഹ​ത്തി​ന് ​ത​യ്യാ​റാ​കു​മെ​ന്നും​ ​എ​ന്നാ​ൽ​ ​ശ​രി​യാ​യ​ ​സ​മ​യം​ ​ഇ​തു​വ​രെ​ ​വ​ന്നി​ട്ടി​ല്ലെ​ന്നും​ ​തൃ​ഷ​ ​അ​ടു​ത്തി​ടെ​ ​പ​റ​ഞ്ഞി​രു​ന്നു.​ 2015​-​ൽ​ ​സം​രം​ഭ​ക​നാ​യ​ ​വ​രു​ൺ​ ​മ​ണി​യ​നു​മാ​യി​ ​തൃ​ഷ​യു​ടെ​ ​വി​വാ​ഹ​ ​നി​ശ്ച​യം​ ​ന​ട​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വൈ​കാ​തെ​ ​ഈ​ ​ബ​ന്ധം​ ​ഉ​പേ​ക്ഷി​ച്ചു.​ ​വി​വാ​ഹ​ശേ​ഷം​ ​അ​ഭി​ന​യം​ ​തു​ട​രാ​നു​ള്ള​ ​തീ​രു​മാ​നം​ ​സം​ബ​ന്ധി​ച്ച് ​തൃ​ഷ​യും​ ​വ​രു​ണും​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​യി​ ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.‌