പ്രതിഷേധ മാർച്ചും ഉപരോധവും

Saturday 11 October 2025 12:31 AM IST

അമ്പലപ്പുഴ: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി. എൻ. വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. അമ്പലപ്പുഴ ദേവസ്വം അസി.കമ്മീഷണർ ഓഫീസ് ഉപരോധം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി. എ. ഹാമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. ദിൽജിത് അദ്ധ്യക്ഷനായി. അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എം. ബൈജു സ്വാഗതം പറഞ്ഞു. എ.ആർ. കണ്ണൻ ,ആർ. ശ്രീകുമാർ എസ്. രാധാകൃഷ്ണൻ നായർ സി. ശശികുമാർ, ജി .കുഞ്ഞുമോൻ ഷഫീഖ് ദാസപ്പൻ എന്നിവർ സംസാരിച്ചു.