മെഡി. കോളേജിന് പുതിയ ബസ്

Saturday 11 October 2025 1:34 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം രാജ്യസഭാഗം പി. സന്തോഷ് കുമാറിന്റെ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ ബസ് വാങ്ങുവാൻ മുപ്പതുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പി.റ്റി.എ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. 2025-2026 വർഷത്തെ എം.പി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. 50 സീറ്റുള്ള ബസാണ് വാങ്ങാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പുതിയ ബസ് വാങ്ങുവാൻ ഫണ്ട് അനുവദിച്ച പി സന്തോഷ് കുമാർ എം.പിയെ മെഡിക്കൽ കോളേജ് പി.ടി.എ യോഗം അഭിനന്ദിച്ചു.