കോൺഗ്രസ് പ്രതിഷേധ ജ്വാല

Saturday 11 October 2025 2:39 AM IST

അമ്പലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനും ദേവസ്യം ബോർഡിനുമെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം പരിപാടി ഉദ്ഘാടനം ചെയ്തു. പി.ഉണ്ണിക്കൃഷ്ണൻ പുത്തൻമഠം അദ്ധ്യക്ഷത വഹിച്ചു. ഗീത മോഹൻദാസ്, ഷിഹാബ് പോളക്കുളം, ആർ.ശെൽവരാജൻ, അബ്ദുൽ ഹാദി,കണ്ണൻ ചേക്കാത്ര, മധു ടി.കാട്ടിൽച്ചിറ, സതീശൻ വി.ഗോപി, ശ്രീജാ സന്തോഷ്, കെ. ഓമന, എസ്. ഗോപകുമാർ, വി.പുഷ്കരൻ, സാബു.വി, പി.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.