സംവരണ വാർഡ് നറുക്കെടുപ്പ് 13 മുതൽ 21 വരെ

Saturday 11 October 2025 12:41 AM IST

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 13 മുതൽ 21 വരെ കളക്ടറേറ്റിൽ നടക്കും. 13ന് ചാവക്കാട്, വടക്കാഞ്ചേരി, പുഴയ്ക്കൽ, മാള ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളുടെയും 14ന് ചൊവ്വന്നൂർ, പഴയന്നൂർ, മുല്ലശേരി, കൊടകര ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളുടെയും 15ന് തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പും എക്‌സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടത്തും. 16ന് വെള്ളാങ്കല്ലൂർ, ചാലക്കുടി, ഒല്ലൂക്കര, മതിലകം ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് ഐ.എൽ.ഡി.എം ട്രെയിനിംഗ് ഹാളിൽ നടത്തും. 18ന് ചാവക്കാട്, ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ, ഒല്ലൂക്കര, പുഴയ്ക്കൽ, മുല്ലശ്ശേരി, തളിക്കുളം, ചേർപ്പ്, മതിലകം, അന്തിക്കാട്, കൊടകര, ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ, മാള, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡ് നറുക്കെടുപ്പ് 21ന് 10 മുതൽ 11 വരെ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോൺഫറൻസ് ഹാളിലായിരിക്കും.