ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Saturday 11 October 2025 11:46 PM IST
ചെറുതുരുത്തി: ഷൊർണൂർ - എറണാകുളം റെയിൽവേ പാതയിൽ എൻജിൻ തകരാറിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വള്ളത്തോൾ നഗർ സ്റ്റേഷനും മുള്ളൂർക്കര സ്റ്റേഷനും ഇടയിലാണ് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ എൻജിൻ തകരാറിലായത്. തുടർന്ന് മൂന്നു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെടുകയായിലുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എൻജിൻ എത്തിച്ച് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റി. ഇന്നലെ രാവിലെ ആറിനാണ് ട്രെയിനിന്റെ എൻജിന് തകരാർ സംഭവിച്ചത്. പുതിയ എൻജിൻ ഘടിപ്പിച്ചതിനെ തുടർന്ന് രാവിലെ ഒമ്പതോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രെയിനിന്റെ എൻജിൻ തകരാറുമൂലം നിരവധി ട്രെയിനുകളാണ് വൈകി ഓടിയത്.