ഫെൻസിംഗ് നീക്കാതെ നവീകരിക്കരുത്

Saturday 11 October 2025 12:48 AM IST

തൃശൂർ: കോർപറേഷൻ സ്റ്റേഡിയം നവീകരണം സംബന്ധിച്ച് മേയർ വിളിച്ചുചേർത്ത സർവകക്ഷി യോഗം പ്രഹസനമായിരുന്നുവെന്ന് ജില്ലാ അത്‌ലറ്റിക്‌സ് അസോ. പ്രസിഡന്റ് പ്രൊഫ. ഇ.യു.രാജൻ, ഡോ. കെ.എസ്.ഹരിദയാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെൻസിംഗ് നീക്കാതെയുള്ള നവീകരണം മുന്നോട്ടുപോകുകയാണെങ്കിൽ പ്രതിഷേധിക്കും. സ്റ്റേഡിയത്തിനു ചുറ്റുമുള്ള ഫെൻസിംഗ് മാറ്റിയാലെ ട്രാക്കിൽ കായിക പരിശീലനത്തിന് സാധിക്കൂ. ഫെൻസിംഗ് നിലനിറുത്തിയുള്ള നവീകരണം ഭാവിയിൽ 400 മീറ്റർ ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള സാധ്യതകൾ ദുർബലപ്പെടുത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വി.ഹേമലത, രാജൻ ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.