പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം
Saturday 11 October 2025 12:49 AM IST
ചെറുതുരുത്തി: ചെറുതുരുത്തിയിൽ മൂന്നു ദിവസങ്ങളിലായി നടന്നുവന്നിരുന്ന വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്രമേളയിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണ വിതരണം നടത്തി. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുതുരുത്തി എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന വടക്കാഞ്ചേരി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് പാലസ്തീനിലെ കുരുന്നുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തിയത്. സംഘാടകസമിതി കൺവീനറും ചെറുതുരുത്തി സ്‌കൂളിലെ പ്രിൻസിപ്പലുമായ എം.പ്രീതി, എൽ.പി സ്‌കൂൾ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.അലി, ഭക്ഷണ വിതരണ കമ്മിറ്റി കൺവീനർ അനസ് ബാബു മാഷ് തുടങ്ങിയവർ നേതൃത്വം നൽകി.