നീരുറവകളുടെ പുനരുജ്ജീവനം പദ്ധതി

Saturday 11 October 2025 4:07 AM IST

ബാലരാമപുരം: സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ജലാശയങ്ങളുടേയും നീരുറവകളുടേയും പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിലെ പള്ളിച്ചൽ തോടിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന്റെ പ്രവർത്തനോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വിളപ്പിൽ രാധാകൃഷ്ണൻ,​ ബ്ലോക്ക് മെമ്പർ എ.ടി.മനോജ്,​ പള്ളിച്ചൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആ‍ർ.സുനു,​ ക്ഷേമകാര്യ ചെയർപേഴ്സൺ ടി.മല്ലിക,​ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിശ്വമിത്ര വിജയൻ,​ മെമ്പർ തമ്പി,​ മണ്ണ് സംരക്ഷണ അസി.ഡയറക്ടർ പ്രീയ.വി.പി,​ മണ്ണ് സംരക്ഷണ ഓഫീസർ രശ്മി മനോഹർ എന്നിവർ സംസാരിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പള്ളിച്ചൽ തോടിലെ 50 ഹെക്ടർ ഭൂമി കൃഷിയോഗ്യമാകും.

ഫോട്ടോ-- പള്ളിച്ചൽ തോടിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന്റെ പ്രവർത്തനോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിക്കുന്നു.