ഡമോക്രാറ്റിക് സോഷ്യൽ മൂവ്‌മെന്റ്

Saturday 11 October 2025 1:24 AM IST

തിരുവനന്തപുരം : മുതിർന്ന പൗരൻമാരുടെ റെയിൽവേ സൗജന്യ യാത്രാ നിരക്ക് പുന:സ്ഥാപിക്കണമെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. ഡമോക്രാറ്റിക് സോഷ്യൽ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫിസിൽ നടത്തിയ ധ‌ർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.പി എൻ.പീതാംബരകുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. പരമേശ്വരൻ നായർ, മങ്ങാട് രാജേന്ദ്രൻ, ശ്രീകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു.