പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

Saturday 11 October 2025 2:25 AM IST

കിളിമാനൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം, ഇടത്തറ പാറവിള പുത്തൻവീട്ടിൽ ഷെമീറി(36)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ, വളവുപച്ച സ്വദേശിയായ യുവതി കിളിമാനൂരിലുള്ള കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠനം നടത്തിവരികയായിരുന്നു. ഇതിനിടെ ഇസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച യുവാവ് കിളിമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. സംഭവത്തിനു ശേഷം കമ്പ്യൂട്ടർ പഠനം നിറുത്തിയ യുവതി ജോലിക്കായി വിദേശത്തേക്ക് പോയി. തുടർന്ന് യുവാവ് യുവതിയെ തേടി വിദേശത്തെത്തുകയും യുവതിയുടെ താമസസ്ഥലം കണ്ടെത്തി നിരന്തരം ശല്യം ചെയ്യുകയും ചെയ്തു. ഇതോടെ നാട്ടിലെത്തിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.