മന്ത്രിയുടെ വസതിക്ക് മുന്നിൽ മാർച്ച്
Saturday 11 October 2025 1:26 AM IST
തിരുവനന്തപുരം: ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ഫീസ് 1000 രൂപയിൽ നിന്ന് 10,000 രൂപയായി വർദ്ധിപ്പിച്ച സർക്കാർ തീരുമാനം തൊഴിലാളി ദ്രോഹമാണെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ആരോപിച്ചു. തൊഴിൽ മന്ത്രിയുടെ വസതിക്കു മുന്നിൽ സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി. രാജേഷ്, സെക്രട്ടറി ഇ.വി. ആനന്ദ്, കെ. ജയകുമാർ, ഹരികൃഷ്ണൻ ജെ.എൻ, ഡി. കുഞ്ഞുമോൻ, എ. മധു, സി. പ്രമോദ്, ജി. ഗോപകുമാർ, എ. അജി, കെ.എസ്. രാഹുൽ, പി.കെ. ആദർശ്, പി.ആർ. സോജു ചന്ദ്രൻ, അനീതാദേവി പി, അഡ്വ. ഗോപിക, എസ്. ജയശങ്കർ, വി. മുകുന്ദൻ, സി. ജ്യോതിഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.