പ്രതിഷേധ പ്രകടനവും യോഗവും
Saturday 11 October 2025 12:39 AM IST
കൊടുങ്ങല്ലൂർ: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരെ എറിയാട് മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. എറിയാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന പ്രകടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലിം കയ്പമംഗലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ.മുഹമ്മദ് സഗീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബി.മൊയ്തു, പഞ്ചായത്ത് പാർലിമെന്ററി പാർട്ടി നേതാവ് പി.കെ.മുഹമ്മദ്, പെൻഷനേഴ്‌സ് അസോ. സംസ്ഥാന സെക്രട്ടറി ടി.എം.കുഞ്ഞിമൊയ്തീൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.എം.മൊയ്തു, ബഷീർ കൊണ്ടാംപുള്ളി, കെ.എസ്.രാജീവൻ എന്നിവർ പ്രസംഗിച്ചു.