വാഹനപ്രചാരണ ജാഥ ജില്ലയിൽ

Saturday 11 October 2025 12:40 AM IST

തൃശൂർ: രക്ഷവേണം കർഷകന് എന്ന മുദ്രാവാക്യമുയർത്തി കേരള പ്രദേശ് കർഷക കോൺഗ്രസ് വാഹനപ്രചാരണ ജാഥ ഇന്നും തിങ്കളാഴ്ചയും ജില്ലയിൽ പര്യടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു, ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാഥയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് ചേലക്കരയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് നിർവഹിക്കും. എം.പി.വിൻസെന്റ് മുഖ്യാതിഥിയാകും. നെല്ലിന്റെ സംഭരണ വില 35 രൂപയാക്കുക, സംഭരണം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ.സജീവൻ, റോയി കെദേവസി, ജില്ലാ സെക്രട്ടറി ഷാജി ചിറ്റിലപ്പിള്ളി എന്നിവരും പങ്കെടുത്തു.