'പൂത്തുമ്പികൾ' അങ്കണവാടി കലോത്സവം
Saturday 11 October 2025 12:01 AM IST
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് അങ്കണവാടി കലോത്സവം 'പൂത്തുമ്പികൾ' തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷയായി. ഹസീന താജുദ്ദീൻ, വി.പി.മൻസൂർ അലി, ശുഭ ജയൻ, ടി.ആർ.ഇബ്രാഹിം, സുനിത പ്രസാദ്, റാഹില വഹാബ്, സമീറ ശരീഫ്, ഷീജ രാധാകൃഷ്ണൻ, പ്രസന്ന ചന്ദ്രൻ, റോഷിനി, ഷീബ തുടങ്ങിയവർ സംസാരിച്ചു.