സീറ്റു വീതംവയ്ക്കൽ: ചർച്ച നടത്തി സി.പി.എം

Saturday 11 October 2025 1:06 AM IST

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വീതം വയ്ക്കലിൽ 'ഇന്ത്യ" മുന്നണിയിലെ കക്ഷികൾ ചർച്ച തുടരുന്നു. പാട്നയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായി ചർച്ച നടത്തി. ഇക്കാര്യം എം.എ. ബേബി ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പാർട്ടി പൊളിറ്റ് ബ്യുറൊ അംഗങ്ങളായ എ. വിജയരാഘവൻ, ഡോ. അശോക് ധാവലെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.